കായിക രംഗത്ത് നിയമനിര്‍മ്മാണം നടപ്പാക്കിയ ആദ്യ സംസ്ഥാനം. സ്പോട്സ് കമ്മീഷനെ നിയമിച്ച ആദ്യ സംസ്ഥാനം. ആദ്യമായി സ്പോട്സ്, വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാനം. ആധുനിക കായിക സൗകര്യങ്ങള്‍ക്ക് ആരംഭം കുറിയ്ക്കുവാന്‍ ആവശ്യമായ തുക ഉപയോഗിക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ ആദ്യസംസ്ഥാനം. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സ്പോട്സ് കൗണ്‍സില്‍ ഉള്ള ആദ്യ സംസ്ഥാനം. എന്നിങ്ങനെ ലോക കായികരംഗത്ത് കേരളത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

കായികരംഗത്തെ അതിരില്ലാത്ത ശക്തി, അവസരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മൂന്നു പ്രധാന ഘടകങ്ങളാല്‍ കേരളം മുന്നോട്ടു കുതിക്കുകയാണ്.

ഓരോ മലയാളിയുടേയും ഹൃദയത്തില്‍ കത്തിപടരുന്ന കായിക രംഗത്തോടുള്ള അമിത താല്പര്യം ഈ സംസ്ഥാനത്തെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിക്കുന്നു.

കായികരംഗത്ത് എല്ലാവര്‍ഷവും വിജയത്തിന്റെ കുതിച്ചു ചാട്ടം നടത്തുകയാണ് കേരളം. വര്‍ഷങ്ങളിലൂടെ ഇതിഹാസ നായകന്മാരായി മാറിയ കായികതാരങ്ങളെ നമുക്കീ നാട്ടില്‍ കാണാം. ഇന്നത്തെ യുവതലമുറ കായികരംഗത്തെ വിവിധ മേഖലകളില്‍ - അത്ലറ്റിക്സ് മുതല്‍ വോളിബോളും ക്രിക്കറ്റും വരെ - ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളില്‍ തങ്ങളുടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഐതിഹാസിക

കേരളത്തിന്റെ അഭിമാനകരവും ലോകനിലവാരത്തിലുള്ളതുമായ ഈ നേട്ടങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് സര്‍ക്കാരിന്റെ 'ഡയറക്ടറേറ്റ് ഓഫ് സ്പോട്സ് (അഡ്മിനിസ്ട്രേറ്റീവ് വിങ്ങ്). സ്പോര്‍ട്സ് കൗണ്‍സില്‍ (കോ-ഓര്‍ഡിനേഷന്‍ വിങ്), നാഷണല്‍ ഗയിംസിന്റെ കീഴിലുള്ള ഇവന്റസ് കോ-ഓര്‍ഡിനേഷന്‍ എന്നിവയാണ്.